« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, July 28, 2013

ഹരിപ്പാട് സബ് ജില്ലാ സെമിനാര്‍ മത്സരം-ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ഹരിപ്പാട് - നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം അഖിന്ത്യാടിസ്ഥാനത്തില്‍ വര്‍ഷംതോറും ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായി നടത്തിവരാറുള്ള സെമിനാര്‍ മത്സരത്തിന്റെ സബ് ജില്ലാതലം ആഗസ്റ്റ് 3 ന് നടക്കും. ഇതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാനതീയതി ജൂലയ് 25 വരെയെന്നു തീരുമാനിച്ചിരുന്നെങ്കിലും 12 ഹൈസ്ക്കൂളുകളില്‍ 7 സ്കൂളുകള്‍ മാത്രമെ നിശ്ചിത സമയത്ത് രജിസ്റ്റര്‍ ചെയ്തിരുന്നുള്ളു. രജിസ്റ്റര്‍ ചെയ്യാത്ത സ്കൂളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി രജിസ്ട്രേഷന്‍ തീയതി ജൂലയ് 29 തിങ്കളാഴ്ച 5 മണിവരെ ദീര്‍ഘിപ്പിച്ചതായി സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ അറിയിപ്പില്‍ പറയുന്നു. ഇതിനുശേഷം രജിസ്ട്രേഷനു മറ്റൊരവസരം കൂടി നല്‍കുന്നതല്ലായെന്നും അറിയിപ്പില്‍ പറയുന്നു.

No comments:

Post a Comment