പള്ളിപ്പാട് - ആലപ്പുഴ വെച്ച് നടന്ന ഇന്‍സ് പെയര്‍ എക്സിബിഷനില്‍ പള്ളിപ്പാട് വഴുതാനം ഗവ.യു.പി സ്കൂളിലെ അദ്ധ്യാപകരുടെ കഠിന പരിശ്രമവും കൂട്ടായ്മയും സച്ചുവിനെ സംസ്ഥാനതല ഇന്‍സ് പെയര്‍ എക്സിബിഷനിലേക്ക് വഴിതുറന്നു. ഇപ്പോള്‍ ഹരിപ്പാട് ഗവ.ബോയ് സ് ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സച്ചുവെങ്കിലും തങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ കൈവിടാന്‍ വഴുതാനം ഗവ.യു.പി സ്കൂളിലെ അദ്ധ്യാപകര്‍ തയ്യാറായില്ല. മിനി ,സുനിത എന്നീ അദ്ധ്യാപികമാരുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം നടത്തിയ പരിശ്രമമാണ് സച്ചുവിനെ വിജയത്തിലെത്തിച്ചത്. തഴുതാമ , കൊടങ്ങല്‍ ,തകര, ചുണ്ടക്ക ,താമരതണ്ട് തുടങ്ങിയ പ്രകൃതിയില്‍ ലഭ്യമായവ ഉപയോഗിച്ച് പോഷകസമൃദ്ധമായ അമ്പതോളം ഭക്ഷ്യ വിഭവങ്ങളാണ് സച്ചു തയ്യാറാക്കിയത്. ഇത് പഠിപ്പിക്കാനായി അദ്ധ്യാപികമാര്‍ മിക്ക ദിവസങ്ങളിലും സച്ചുവിന്റെ വീട്ടില്‍ പോകേണ്ടതായും വന്നു. സച്ചുവിന്റെ എസ് കോര്‍ട്ടിംഗ് ടീച്ചേഴ്സായി പോയതും വഴുതാനം സ്കൂളിലെ മിനി. സുനിത തുടങ്ങിയ അദ്ധ്യാപികമാരായിരുന്നു.ഇവര്‍ക്ക് എല്ലാവിധപിന്തുണയുമായി സ്കൂള്‍ ഹെഡ്മിസ്ട്രസ് ലക്ഷ്മീകുമാരി ടീച്ചറും മുന്നിലുണ്ടായിരുന്നു. ഇവരുടെ ശ്രമങ്ങള്‍ക്ക് തണലായി ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും വേണ്ട നിര്‍ദ്ദേശങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിന് ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ പരിശ്രമത്തില്‍ വിജയം കണ്ടതിലുള്ള സന്തോഷത്തിലാണ് വഴുതാനം ഗവ.യു.പി സ്കൂളിലെ അദ്ധ്യാപകര്‍Sign-up for FREE Regular Newsletter.
Thursday, August 7, 2014
വഴുതാനം സ്കൂളിലെ അദ്ധ്യാപകരുടെ കൂട്ടായ ശ്രമം സച്ചു സംസ്ഥാന തലത്തിലേക്ക്
പള്ളിപ്പാട് - ആലപ്പുഴ വെച്ച് നടന്ന ഇന്‍സ് പെയര്‍ എക്സിബിഷനില്‍ പള്ളിപ്പാട് വഴുതാനം ഗവ.യു.പി സ്കൂളിലെ അദ്ധ്യാപകരുടെ കഠിന പരിശ്രമവും കൂട്ടായ്മയും സച്ചുവിനെ സംസ്ഥാനതല ഇന്‍സ് പെയര്‍ എക്സിബിഷനിലേക്ക് വഴിതുറന്നു. ഇപ്പോള്‍ ഹരിപ്പാട് ഗവ.ബോയ് സ് ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സച്ചുവെങ്കിലും തങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ കൈവിടാന്‍ വഴുതാനം ഗവ.യു.പി സ്കൂളിലെ അദ്ധ്യാപകര്‍ തയ്യാറായില്ല. മിനി ,സുനിത എന്നീ അദ്ധ്യാപികമാരുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം നടത്തിയ പരിശ്രമമാണ് സച്ചുവിനെ വിജയത്തിലെത്തിച്ചത്. തഴുതാമ , കൊടങ്ങല്‍ ,തകര, ചുണ്ടക്ക ,താമരതണ്ട് തുടങ്ങിയ പ്രകൃതിയില്‍ ലഭ്യമായവ ഉപയോഗിച്ച് പോഷകസമൃദ്ധമായ അമ്പതോളം ഭക്ഷ്യ വിഭവങ്ങളാണ് സച്ചു തയ്യാറാക്കിയത്. ഇത് പഠിപ്പിക്കാനായി അദ്ധ്യാപികമാര്‍ മിക്ക ദിവസങ്ങളിലും സച്ചുവിന്റെ വീട്ടില്‍ പോകേണ്ടതായും വന്നു. സച്ചുവിന്റെ എസ് കോര്‍ട്ടിംഗ് ടീച്ചേഴ്സായി പോയതും വഴുതാനം സ്കൂളിലെ മിനി. സുനിത തുടങ്ങിയ അദ്ധ്യാപികമാരായിരുന്നു.ഇവര്‍ക്ക് എല്ലാവിധപിന്തുണയുമായി സ്കൂള്‍ ഹെഡ്മിസ്ട്രസ് ലക്ഷ്മീകുമാരി ടീച്ചറും മുന്നിലുണ്ടായിരുന്നു. ഇവരുടെ ശ്രമങ്ങള്‍ക്ക് തണലായി ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും വേണ്ട നിര്‍ദ്ദേശങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിന് ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ പരിശ്രമത്തില്‍ വിജയം കണ്ടതിലുള്ള സന്തോഷത്തിലാണ് വഴുതാനം ഗവ.യു.പി സ്കൂളിലെ അദ്ധ്യാപകര്‍
Posted by
Science Initiative
Subscribe to:
Post Comments (Atom)









No comments:
Post a Comment