« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, October 12, 2014

ആവേശമായി ക്ലീന്‍ കാമ്പസ് ഗ്രീന്‍ കാമ്പസ്

ഹരിപ്പാട് - ഹരിപ്പാട് ഉപജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അദ്ധ്യാപകകൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് , മാതൃഭൂമി സീഡ് എന്നിവയുടെ സഹകരണത്തോടെ സബ് ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ ആരംഭിച്ച സംയോജിത മാലിന്യ നിര്‍മ്മാര്‍ജന പരിപാടിയാ
യ ക്ലീന്‍ കാമ്പസ് ഗ്രീന്‍ കാമ്പസ് പരിപാടിയുടെ ഭാഗമായി ഹരിപ്പാട് ആരൂര്‍ എല്‍.. പിസ്കൂളില്‍ ജൈവ കൃഷിക്കായി നിലമൊരുക്കലും തൈനടല്‍ പരിപാടിയും സാമൂഹ്യസംഘടനയായ സമഭാവന സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്നു.സ്കൂള്‍ ഹെഡ്മിസ്ട്രസ് മയൂരവല്ലി, ക്ലീന്‍ കാമ്പസ് ഗ്രീന്‍ കാമ്പസ് സബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.ജി .സന്തോഷ്, എസ്.എം.സി ചെയര്‍ പേഴ്സണ് നിഷ,സമഭാവനസാംസ്ക്കാരികവേദി ജനറല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍ നായര്‍, പരിസ്ഥിതി പ്രവര്‍ത്തകയും ക്ലീന്‍ കാമ്പസ് ഗ്രീന്‍ കാമ്പസ് കാര്‍ഷിക ഉപദേശകയുമായ വാണി, പ്രൊഫ. ശ്രീമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്കൂളിലെ ജൈവകൃഷിപ്രവര്‍ത്തനങ്ങള്‍ക്ക് സമഭാവനയുടെപിന്തുണ നല്‍കും.സ്കൂളുകളിലെ ജൈവമാലിന്യങ്ങളെ ജൈവവളമാക്കി മാറ്റി ജൈവകൃഷി നടത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. വൃത്തിയുള്ള കാമ്പസ് വിഷമില്ലാത്ത ഭക്ഷണം എന്നതാണ് ക്ലീന്‍ കാമ്പസ് ഗ്രീന്‍ കാമ്പസ് പരിപാടിയുടെ മുദ്രാവാക്യം.

No comments:

Post a Comment