« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, July 7, 2013

പുത്തന്‍ അറിവുകളുമായി ബഹിരാകാശ ക്ലാസ്

ഹരിപ്പാട് - റോക്കറ്റുകള്‍ സ്ക്രീനിലൂടെ കുതിച്ചുയര്‍ന്നപ്പോള്‍ കുട്ടികള്‍ നിശബ്ദരായി നോക്കിയിരുന്നു. പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് അവ അപ്രത്യക്ഷമാകുന്ന  കാഴ്ച അവരുടെ ചിന്തകളെ വാനോളം ഉയര്‍ത്തി. അവര്‍ക്ക്   ബഹിരാകാശ ശാസ്ത്രത്തേക്കുറിച്ചും രാജ്യം കൈവരിച്ചനേട്ടങ്ങളേക്കുറിച്ചും ഭാവി പ്രതീക്ഷകളേക്കുറിച്ചും അറിയാന്‍ കഴിഞ്ഞപ്പോള്‍  അവരുടെ കുഞ്ഞു കണ്ണുകള്‍ തെല്ല് ഔത്സുക്യത്തോടെ തുറന്നു പിടിച്ചു.ചെവികള്‍ കൂര്‍പ്പിച്ചിരുന്നു. ഹരിപ്പാട് ഗവ.യു.പി.സ്കൂളില്‍ സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലയ് 6 ന് സംഘടിപ്പിച്ച ബഹിരാകാശ ക്ലാസ്സാണ് രംഗം.ക്ലാസ്സെടുക്കുന്നത് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍
സ്പെയിസ് സെന്ററിലെ സയന്റിസ്റ്റ് ആയ മുഹമ്മ്ദ് സൂഹൈല്‍. റോക്കറ്റുകളേക്കുറിച്ചും വിക്ഷേപണത്തേക്കുറിച്ചും കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചു. തൃപ്തികരമായ മറുപടികള്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് കുട്ടികളെ നയിച്ചു. ഒരു മണിക്ക് ക്ലാസ് അവസാനിച്ചിട്ടും കുട്ടികളില്‍ കുറെപ്പേര്‍ സംശയങ്ങളുമായി ശാസ്ത്രജ്ഞനു ചുറ്റും കൂടി . ഹരിപ്പാട് ഉപ‍ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ചന്ദ്രമതി ടീച്ചര്‍, സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ്, സബ് ജില്ലാ കമ്മിറ്റി അംഗം ലേഖ എന്നിവരും ക്ലാസ്സില്‍ പങ്കെടുത്തു. ശ്രീലത ടീച്ചര്‍ യോഗത്തില്‍ നന്ദി രേഖപ്പെടുത്തി. 200ല്‍ അധികം കുട്ടികള്‍ ക്ലാസ്സില്‍ പങ്കെടുത്തിരുന്നു.

No comments:

Post a Comment