« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, September 28, 2014

വിജ്ഞാനം പകര്‍ന്ന് ബാലശാസ്ത്ര കോണ്‍ഗ്രസ് ക്ലാസ്

പള്ളിപ്പാട്- ഇരുപത്തിരണ്ടാമത് ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസ്സിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ജില്ലാതല ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ജില്ലയില്‍ ആദ്യമായി ഹരിപ്പാട് സബ്ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ലാസ്സില്‍ സബ് ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി നിരവധികുട്ടികള്‍ പങ്കെടുത്തു. പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ചായിരുന്നു ക്ലാസ് സംഘടിപ്പിച്ചത് . NCSC-2014 ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ.എച്ച്.ശ്രീകുമാര്‍ ക്ലാസ്സെടുത്തു.പരിശീലനപരിപാടിയില്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി ടീച്ചര്‍ ,നടുവട്ടം വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സി.എസ് ഗീതാകുമാരി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബി.രമേശ്കുമാര്‍, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ് എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment