« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Thursday, July 3, 2014

ലാബ് -2014 ഒന്നാം ഘട്ടം സമാപിച്ചു.


ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രാദ്ധ്യാപകകൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് , ഡയറ്റ് എന്നിവയുടെ സഹകരണത്തോടെ ജൂണ്‍ 16 ന് ഹരിപ്പാട് സബ് ജില്ലയിലെ 58 സ്കൂളുകളിലായി ആരംഭിച്ച ലാബ് -2014 ന്റെ ഒന്നാം ഘട്ടം ജൂണ്‍ 23 ന് സമാപിച്ചു. രണ്ടാം ഘട്ടം ജൂലയ് മാസത്തില്‍ ആരംഭിക്കും. ഒന്നാം ഘട്ടത്തോടുകൂടി എല്‍ . പി വിഭാഗത്തിലെ 50 ശതമാനവും യു.പി വിഭാഗത്തിലെ 95 ശതമാനവും ഹൈസ്ക്ബള്‍ വിഭാഗത്തിലെ 45 ശതമാനം ലാബുകളും ഒരു പരിധിവരെ പാഠപുസ്തകാനുസൃതമായി രൂപപ്പെടുത്താന്‍ഒരു പരിധിവരെ കഴിഞ്ഞതായി സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ പറയുന്നു.. ഇതിനോടൊപ്പം ലാബുകളില്‍ ഇല്ലാത്തവയുടെ വ്യക്തമായ രജിസ്റ്ററും രൂപപ്പെടുത്താന്‍ കഴിഞ്ഞു. ഇതോടെ മിക്ക ലാബുകള്‍ക്കും ശാപമോക്ഷമായതായി അദ്ധ്യാപകര്‍ പറയുന്നു. സ്കൂള്‍ സയന്‍സ് ക്ലബ്ബുകളും ശാസ്ത്രാദ്ധ്യാപകരുമാണ് സ്കൂള്‍തലത്തില്‍ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കിയത്. ഓരോ ഘട്ടം പിന്നിടുമ്പോഴും ലാബുകളുടെ സ്ഥിതി മെച്ചപ്പെടുകയും ജനകീയ പിന്തുണയോടെ ലാബുകളുടെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാവുമെന്ന് കരുതുന്നതായും സയന്‍സ് ഇനിഷ്യേറ്റീവും അഭിപ്രായപ്പെടുന്നു

No comments:

Post a Comment