« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Wednesday, October 24, 2012

ഐ.ടി ബേസിക് ഫെസിലിറ്റീസ് നല്‍കാനുള്ള അവസാനതീയതി ഒക്ടോബര്‍ 29

എല്ലാ എല്‍.പി,യു.പി,എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളും നല്‍കണം
 സംസ്ഥാനത്തെ മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്ട് ആക്കുന്നതിനുള്ള ബൃഹത്ത് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ബ‍ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ ഒരു സ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ് റും ഉണ്ടാകേണ്ടതുണ്ട്. ആകെ 12000 ക്ലാസ് മുറികളാണ് സ്മാര്‍ട്ട് ആകേണ്ടത്. ഇതിനായി എത്ര സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിനായി വ്യക്തമായൊരു കണക്ക് ലഭ്യമാണെങ്കില്‍ മാത്രമേ ഇതിനേ സംബന്ധിച്ച പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കഴിയുകയുള്ളു. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ,എയ്ഡഡ് മേഖലകളിലെ എല്‍.പി,യു.പി,എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നീമേഖലകളിലെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഒക്ടോബര്‍ 29 നകം എല്ലാ സ്കൂളുകളും നല്‍കിയിരിക്കുന്ന ബേസിക് ഫെസിലിറ്റീസിനെ സംബന്ധിച്ച സോഫ്റ്റ് വെയറിലൂടെ വിവരങ്ങള്‍ നല്‍കണം
സര്‍ക്കുലര്‍ ഡൗണ്‍ലോഡുചെയ്യാനായി ഇവിടെ ക്ലിക്കു ചെയ്യുക

No comments:

Post a Comment