« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, October 22, 2017

ഹരിപ്പാട് ഉപജില്ല ശാസ്ത്രോത്സവം മുതുകുളത്ത് സമാപിച്ചു.


മുതുകുളം; ഹരിപ്പാട് ഉപജില്ലാ ശാസ്ത്രോത്സവം മുതുകുളം വി.എച്ച്.എസ്.എസ്സില്‍ സമാപിച്ചു.
ഗണിതശാസ്ത്രമേളയില്‍ കെ.എ.എം യു.പി സ്കൂള്‍ മുതുകുളം (എല്‍.പി ) മണ്ണാറശ്ശാല യു.പി സ്കൂള്‍ (യു.പി), ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ ( ഹൈസ്ക്കൂള്‍ ) ,മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂള്‍,  ഹരിപ്പാട് ( ഹയര്‍സെക്കന്‍ററി) എന്നീ വിദ്യാലയങ്ങളും ശാസ്ത്രമേളയില്‍ എല്‍.പി, യു.പി വിഭാഗത്തില്‍ മണ്ണാറശ്ശാല യു.പി .സ്കൂളും  ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ബി.ബി.എച്ച്.എസ്. നങ്ങ്യാര്‍കുളങ്ങരയും ഹയര്‍
സെക്കന്‍ററി വിഭാഗത്തില്‍ ആയാപറമ്പ് ഗവ.ഹയര്‍സെക്കന്‍ററി സ്കൂളും ഓവറാള്‍ ചാമ്പ്യന്മാരായി.
സാമൂഹ്യശാസ്ത്രമേളയില്‍ മണ്ണാറശ്ശാല യു.പി സ്കൂള്‍ ( എല്‍.പി,യു.പി വിഭാഗം ) , ബി.ബി.എച്ച്.എസ്. നങ്ങ്യാര്‍കുളങ്ങര (എച്ച്.എസ്. വിഭാഗം ). വി.എച്ച്.എസ്.എസ് മുതുകുളം ( ഹയര്‍സെക്കന്‍ററി വിഭാഗം) എന്നീ വിദ്യാലയങ്ങളും  പ്രവൃത്തി പരിചയമേളയില്‍ മണ്ണാറശാല യു.പി സ്കൂള്‍ എല്‍.പി, യു.പി വിഭാഗത്തിലും കാര്‍ത്തികപ്പള്ളി സെന്‍റ്തോമസ് എച്ച്.എസ്.എസ് ഹൈസ്ക്കൂള്‍ വിഭാഗത്തിലും
വി.എച്ച്.എസ്.എസ് മുതുകുളം ഹയര്‍സെക്കന്‍ററി വിഭാഗത്തിലും ചാമ്പ്യന്മാരായി. 
ഐ.ടി ,മേളയില്‍ ആയാപറമ്പ് ഗവ.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി
സമാപന സമ്മേളനം മുതുകുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷേര്‍ളി മോഹന്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ്  പി.ആര്‍. അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍ കെ.വി.ഷാജി, സമ്മാനദാനം നിര്‍വ്വഹിച്ചു. മുതുകുളം വി.എച്ച്.എസ്.എസ് ഹയര്‍സെക്കന്‍ററി വിഭാഗം പ്രിന്‍സിപ്പല്‍ എ. അനിരുദ്ധന്‍. എസ്. നാഗദാസ്. സി.ജി.സന്തോഷ്, എ. അബ്ദുള്‍ റസാഖ് എന്നിവര്‍ സംസാരിച്ചു.

1 comment: