« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Thursday, May 31, 2012

ലോകപരിസ്ഥിദിനംസമുചിതമായി ആചരിക്കുക -സയന്‍സ് ഇനിഷ്യേറ്റീവ്

ജൂണ്‍ 5 ലോക പരസ്ഥിതി ദിനമാണ്.ഹരിതസമ്പത്ത് ഘടന -അതില്‍ നിങ്ങളും ഉള്‍പ്പെടുമോ എന്നതാണ് എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനവിഷയം.പരിസ്ഥിതി നേരിടുന്ന പ്രധാനവെല്ലുവിളികള്‍ തിരിച്ചറിയാനും ഈ വെല്ലുവിളികളെ തരണം ചെയ്യുന്നതിന് നൂതന സാങ്കേതികവിദ്യയുടെ ഉപയോഗവും ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളും നടപ്പാക്കാന്‍ തയ്യാറായാലെ ഭാവിതലമുറയ്ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുകയുള്ളു. ഈ സന്ദേശം കുട്ടികളിലെത്തിക്കാനുള്ള സുവര്‍ണ്ണാവസരമാണ് അദ്ധ്യാപകരേസംബന്ധിച്ച് ജൂണ്‍ 5. ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ അദ്ധ്യാപകര്‍ക്ക് കഴിയണം. പാഠപുസ്തകങ്ങളില്‍ മാത്രം പഠനത്തെ ഒതുക്കി നിര്‍ത്താതെ ചുറ്റുപാടുമായി ബന്ധപ്പെടുത്തുകയും അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ നിലനില്‍ക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ തിരിച്ചറിയാനും പരിഹാരം സ്വയം നിര്‍ദ്ദേശിക്കാനും പ്രായോഗികതലത്തിലേക്ക് അവ എത്തിക്കാനും
കുട്ടിക്ക് കഴിയുമ്പോള്‍ മാത്രമെ അദ്ധ്യാപനം സാര്‍ത്ഥകമാവുകയുള്ളു.സയന്‍ഷ്യ കുറെദിവസങ്ങള്‍ക്കുമുമ്പ്തന്നെ 2012 ജുണ്‍ 5 ലോകപരിസ്ഥിതി ദിനമാണ് . ഇതിനോടനുബന്ധിച്ച് സ്കൂളുകളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയും . പരസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളില്‍ എത്തിക്കാന്‍ കഴിയുന്ന എന്തെല്ലാം പരിപാടികള്‍ നമുക്ക് തയ്യാറാക്കാം.... നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ ഈ പേജില്‍ പോസ്റ്റു ചെയ്യുക എന്നൊരു ആവശ്യം ഡിസ്ക്കഷന്‍ പേജിലൂടെ അദ്ധ്യാപക സമൂഹത്തിനു മുമ്പാകെ വച്ചിരുന്നു. എന്നാല്‍ സുരേഷ് സാര്‍ ഒഴികെ മറ്റാരും തന്നെ പ്രതികരിച്ചില്ല. കൂടുതല്‍ പ്രതികരണങ്ങളും കൂട്ടായ ചര്‍ച്ചകളുമാണ് ഇതിലൂടെ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. അത്തരം ചര്‍ച്ചകളിലൂടെ ഉയര്‍ന്നുവരുന്ന ക്രിയാത്മക പ്രതികരണങ്ങള്‍ നമ്മുടെ ക്ലാസ് മുറികളെ സജീവമാക്കുന്നതില്‍ ശാസ്ത്രാദ്ധ്യാപകര്‍ക്ക് പ്രയോജനകരമാകുമായിരുന്നു എന്നൊരു അഭിപ്രായം ഈ വേളയില്‍ അറിയിക്കട്ടെ.

No comments:

Post a Comment