« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, December 2, 2012

ഹരിപ്പാട് സബ് ജില്ലാ കലോത്സവം സമാപിച്ചു


ലയുടെ ദിനരാത്രങ്ങള്‍സമ്മാനിച്ച ഹരിപ്പാട് ഉപജില്ലാ കലോത്സവത്തിന് തിരിശ്ശീല വീണു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ നീ്ണ്ടു നിന്ന കലോത്സവത്തില്‍ ഏകദേശം രണ്ടായിരത്തോളം കുട്ടികളാണ് പങ്കെടുത്തത്.  
                             കലോത്സവത്തില്‍ എല്‍. പി.വിഭാഗം (ജനറല്‍) നങ്യാര്‍കുളങ്ങര ബി.ബി.എല്‍.പി.എസ്  46 പോയിന്റു കള്‍ നേടി ഒന്നാം സ്ഥാനത്തെത്തി.34 പോയിന്റുകള്‍ നേടിയ മണ്ണാറശ്ശാല യു.പി.സ്കൂളിനാണ് രണ്ടാം സ്ഥാനം.യു.പി (‍ജനറല്‍ ) 69 പോയന്റുകള്‍ നേടി മണ്ണാറശ്ശാല യു.പി.സ്കൂള്‍ ഒന്നാം സ്ഥാനത്തും 67 പോയന്റുകളോടെ നങ്യാര്‍കുളങ്ങര.ബി.ബി.ജി.എച്ച്.എസ് രണ്ടാം സ്ഥാനത്തെത്തി. 
                        ഹൈസ്കൂള്‍ വിഭാഗത്തില്‍ 166 പോയന്റോടെ കാര്‍ത്തികപ്പള്ളി സെന്റ് തോമസ് എച്ച്.എസ് ഒന്നാം സ്ഥാനം കയ്യടക്കിയപ്പോള്‍ 144 പോയന്റുകളോടെനങ്യാര്‍കുളങ്ങര.ബി.ബി.ജി.എച്ച്.എസ്സിന് രണ്ടാം സ്ഥാനം നേടാനായി.  
                     എച്ച്.എസ്.എസ് വിഭാഗത്തില്‍  ഗവ.എച്ച്.എസ്.എസ് ആയാപറമ്പ് (121) ഒന്നാം സ്ഥാനത്തും  നങ്യാര്‍കുളങ്ങര ബി.ബി.ജി.എച്ച്.എസ്എസ് (113) രണ്ടാസ്ഥാനത്തും എത്തി.

                    യു.പി (സംസ്കൃതം ) 81 പോയന്റുകള്‍ നേടി മണ്ണാറശ്ശാല യു.പി.സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തി.57 പോയന്റുകള്‍ നേടിയ കാര്‍ത്തികപ്പള്ളി സെന്റ് തോമസ് എച്ച്.എസ്സിനാണ് രണ്ടാം സ്ഥാനം
                       എച്ച്.എസ് വിഭാഗം (സംസ്കൃതം ) മത്സരത്തില്‍ 79 പോയന്റുകള്‍ നേടി ഗവ.എച്ച്.എസ്.എസ് ആയാപറമ്പ് ഒന്നാം സ്ഥാനം കയ്യടക്കിയപ്പോള്‍  65 പോയന്റുകള്‍ നേടി മുതുകളം സംസ്കൃതം എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തെത്തി.
                    അറബിക് കലോത്സവത്തില്‍ എല്‍.പി വിഭാഗത്തില്‍ 45 പോയന്റുകള്‍ നേടി ഗവ.എച്ച്.എസ് വീയപുരം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 43 പോയന്റുകള്‍ നേടിമണ്ണാറശ്ശാല യു.പി.സ്കൂള്‍ രണ്ടാം സ്ഥാനം കയ്യടക്കി.
              യു.പി.വിഭാഗത്തില്‍ ചൂരവിള യു.പി.എസ് ഒന്നാം സ്ഥാനത്തും കാര്‍ത്തികപ്പള്ളി സെന്റ് തോമസ് എച്ച്.എസ് (37) രണ്ടാം സ്ഥാനത്തും എത്തിച്ചേര്‍ന്നു.
           73 പോയന്റുകളോടെ എച്ച്.എസ് വിഭാഗം അറബിക് കലോത്സവത്തില്‍ ഗവ.എച്ച്.എസ് വീയപുരം ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍  59 പോയന്റുകള്‍ നേടിയ കാര്‍ത്തികപ്പള്ളി സെന്റ് തോമസ് എച്ച്.എസ്സിന്  രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു
വലിയപരാതികളില്ലാതെ മത്സരം സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും             
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കലോത്സവത്തിന്റെ  പബ്ലിസിറ്റി കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യമായി നടക്കാഞ്ഞതിനാല്‍ ജനങ്ങള്‍ക്കിടയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കലോത്സവത്തിനായില്ലായെന്ന  പരാതി പൊതുവെ ഉയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment