പള്ളിപ്പാട് -ഹരിപ്പാട് സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല ശാസ്ത്രക്ലാസ് പരമ്പരയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി പള്ളിപ്പാട് വഴുതാനം ഗവ.യു.പി സ്കൂളില്നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പ്രസന്നന്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ലക്ഷ്മീകുമാരി സ്വാഗതം പറഞ്ഞു. അസോസിയേഷന്‍ സബ് ജില്ലാ സെക്രട്ടറി സി.ജി.സന്തോഷ് വിശദീകരണം നടത്തി. മുതുകുളം സംസ്കൃതം ഹയര്‍സെക്കന്ററി സ്കൂള്‍ ലക്ചറര്‍ സന്തോഷ് കുമാര്‍ കണികാപരീക്ഷണത്തേപ്പറ്റി കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. പള്ളിപ്പാട് പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്കുവേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്. ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്.Sign-up for FREE Regular Newsletter.
Thursday, September 27, 2012
പഞ്ചായത്ത് തല ശാസ്ത്ര ക്ലാസ് ഉദ്ഘാടനം ചെയ്തു
പള്ളിപ്പാട് -ഹരിപ്പാട് സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല ശാസ്ത്രക്ലാസ് പരമ്പരയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി പള്ളിപ്പാട് വഴുതാനം ഗവ.യു.പി സ്കൂളില്നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പ്രസന്നന്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ലക്ഷ്മീകുമാരി സ്വാഗതം പറഞ്ഞു. അസോസിയേഷന്‍ സബ് ജില്ലാ സെക്രട്ടറി സി.ജി.സന്തോഷ് വിശദീകരണം നടത്തി. മുതുകുളം സംസ്കൃതം ഹയര്‍സെക്കന്ററി സ്കൂള്‍ ലക്ചറര്‍ സന്തോഷ് കുമാര്‍ കണികാപരീക്ഷണത്തേപ്പറ്റി കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. പള്ളിപ്പാട് പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്കുവേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്. ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
Posted by
Science Initiative








