« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Friday, April 19, 2013

കുഞ്ഞുശാസ്ത്രജ്ഞന്മാര്‍ക്ക് ദിശാബോധം നല്‍കി ഇന്‍സ്പയര്‍-2013


ഹരിപ്പാട്-ശാസ്ത്രലോകത്തിന് ഭാവിവാഗ്ദാനങ്ങളായി മാറേണ്ട കുട്ടികള്‍ക്ക് ഹരിപ്പാട് ഉപജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ പരിശീലനം. ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് ജില്ലയില്‍ ഇദംപ്രദമമായിട്ടാണ് സയന്‍സ് ക്ലബ്ബ് അസോസിയേന്റെ ആഭിമുഖ്യത്തില്‍ ഇത്തരത്തില‍്‍ ക്ലാസ് സംഘടിപ്പിക്കുന്നത്. 2013 ല്‍ ഇന്‍സ്പയര്‍ അവാര്‍ഡിനര്‍ഹരായ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കി.എസ്.ഡി കോളേജ് ജന്തുശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രഫസറും യുവശാസ്ത്രജ്ഞനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ ഡോ.ജി.നാഗേന്ദ്രപ്രഭു ക്ലാസ്സെടുത്തു.   ഇതിനോടനുബന്ധിച്ചു നടന്ന യോഗത്തില്‍ ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍  കെ.ചന്ദ്രമതി ടീച്ചര്‍,ബ്ലോക്ക് പ്രോഗ്രാം ആഫീസര്‍ വി.ഷൈനി ടീച്ചര്‍,സയന്‍സ് ക്ലബ്ബ് സബ് ജില്ലാ അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ്.എക്സിക്യൂട്ടീവ് അംഗം വിമല എന്നിവര്‍ സംസാരിച്ചു. ഹരിപ്പാട് ബി.ആര്‍.സിയില്‍വെച്ചാണ്ക്ലാസ് സംഘടിപ്പിച്ചത്.അഖിലേന്ത്യാതലത്തില്‍ ഇന്‍സ്പയര്‍ ജേതാക്കളുടെ എക്സിബിഷനില്‍ പങ്കെടുത്ത ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷ്മിയുമായുള്ള കുട്ടികളുടെ സംവാദവും ഇതിനോടൊപ്പം സംഘടിപ്പിച്ചിരുന്നു. 

No comments:

Post a Comment