« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Wednesday, May 15, 2013

കുട്ടികളെ ശാസ്ത്രത്തിന്റെ ചിറകിലേറ്റി ശാസ്ത്രക്ലാസ്


ഹരിപ്പാട് -ശാസ്ത്രത്തിന്റെ ദുര്‍ഗ്രാഹ്യത ഇത്തിരിപോലും അവശേഷിപ്പിക്കാതെ കുട്ടികള്‍ പൊട്ടിച്ചിരിയുടേയും കൈയ്യടിയുടെയും ലോകത്തിലേക്ക് യാത്രചെയ്യുമ്പോള്‍ ശാസ്ത്ര തത്വങ്ങളുടെ കഠിനത അവര്‍ക്കുമുമ്പില്‍ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു.  പ്രൊഫ,സി.പി. അരവിന്ദാക്ഷന്സാറും നജീം സാറും   മൂന്നുമണിക്കൂറോളം കുട്ടികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയും അക്ഷരാര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്റെ അനന്തവിഹായസ്സിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ വിശപ്പുപോലും അവര്ക്ക് അന്യമായി.ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ്  ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ചു നടന്ന യോഗത്തില്‍ ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതിടീച്ചര്‍ അദ്ധ്യക്ഷതവഹിച്ചു. സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ് സ്വാഗതം ആശംസിച്ചു. ഹെഡ് മാസ്റ്റേഴ്സ് ഫോറം കണ്‍വീനര്‍ ജോണ്‍ഫിലിപ്പോസ് സാര്‍ ആശംസാപ്രസംഗം നടത്തി.  സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സബ് ജില്ലാ എക്സിക്യൂട്ടീവ് അംഗം വിമല ക‍ൃതജ്ഞത രേഖപ്പെടുത്തി. ഹരിപ്പാട് ഗവ.യു.പി.സ്കൂളില്‍ വെച്ചായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്.

No comments:

Post a Comment