« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Wednesday, September 11, 2013

ഐസോണ്‍' സംഘാടക സമിതി രൂപീകരണ യോഗം 2013 സെപ്റ്റംബര്‍ 12ന്


ഈ നൂറ്റാണ്ടിലെ ആകാശ വിസ്മയകാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഐസോണ്‍ ധൂമകേതുവിനെ വരവേല്‍ക്കാന്‍ വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. സി2012/എസ്1 എന്ന ഐസോണ്‍ ധൂമകേതുവിനെ വരവേല്‍ക്കുന്നതിനായി ജില്ലാതലത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് തീരുമാനിച്ചു. ജ്യോതിശാസ്ത്രജ്ഞര്‍ക്കും രാത്രിയാകാശത്തെ പ്രണയിക്കുന്ന വാനനിരീക്ഷകരെ പോലെതന്നെ സാധാരണക്കാര്‍ക്കും ഒരുപോലെ ഉത്സാഹജനകമായ കാര്യമാണ് വാല്‍നക്ഷത്രങ്ങളുടെ വരവ്. മുഖ്യകാരണം അവര്‍ രാത്രിയാകാശത്തെ സ്ഥിരസാന്നിധ്യമല്ല, വല്ലപ്പോഴും വിരുന്നു വരുന്ന അതിഥികളാണ് എന്നത് തന്നെ. അവരുടെ ഓരോ വരവിലും അവരെ കാണാനും പഠിക്കാനും ലോകമെങ്ങുമുള്ള ജ്യോതിശാസ്ത്രപ്രേമികള്‍ ആവേശഭരിതരാണ്. ഒരു കാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാര ങ്ങള്‍ക്കുമെതിരെ പുരോഗമന പ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടമാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കിയതും മുന്നോട്ടു നയിച്ചതും. യുക്തിരാഹിത്യവും ശാസ്ത്രവിരുദ്ധമനോഭാവവും അന്ധവിശ്വാസവും അനാചാരങ്ങളും അരങ്ങുതകര്‍ക്കുന്ന സമകാലിക കേരളത്തില്‍ ഇവയ്‌ക്കെതിരെ പുരോഗമന സംഘടനകളുടെ ഐക്യ പ്രവര്‍ത്തനനിര തീര്‍ക്കുതിനുള്ള തുടക്കമായി ഐസോണിന്റെ വരവിനെ മാറ്റിത്തീര്‍ക്കാനാണ് പരിഷത്ത് ശ്രമിക്കുന്നത്. സെപ്തംബര്‍ 12ന് ഉച്ചയ്ക്ക് 3 മണിക്ക് ആലപ്പുഴ നഗരചത്വരത്തില്‍ ചേരുന്ന സംഘാടകസമിതി രൂപീകരണയോഗത്തില്‍ അക്കാദമിക വിദഗ്ദരും, ശാസ്ത്രസാമൂഹ്യസാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറും പ്രമുഖ ജ്യോതി ശാസ്ത്രജ്ഞനുമായ പ്രൊഫ കെ. പാപ്പൂട്ടി വിഷയാവതരണം നടത്തും

No comments:

Post a Comment