« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Thursday, December 19, 2013

എല്‍.എസ്.എസ് -യു.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി സയന്‍സ് ഇനിഷ്യേറ്റീവിന്റെ സഹായം

ഹരിപ്പാട് - എല്‍.എസ്.എസ് -യു.എസ്.എസ് പരീക്ഷ എഴുതുന്ന ഹരിപ്പാട് സബ് ജില്ലയിലെ കുട്ടികള്‍ക്കായി സയന്‍സ് ഇനിഷ്യേറ്റീവ് സയന്‍ഷ്യയുടെ ഭാഗമായി SCIENTIA FOR LSS-USS,EXAMINATION എന്ന പേരില്‍ ഒരു പേജ് ആരംഭിച്ചു.സംസ്ഥാനത്തിന്റെ വിവധഭാഗങ്ങളില്‍ എല്‍.എസ്.എസ് -യു.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃകാചോദ്യങ്ങള്‍ ,മുന്നൊരുക്കങ്ങളേ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഈ പേജിലൂടെ ലഭ്യമാക്കും. കുട്ടികള്‍ചോദിക്കുന്ന സംശയങ്ങള്‍ക്കുള്ള മറുപടിയും ഇതിലൂടെ നല്‍കാനും സൗകര്യമുണ്ടാകും. ഇതിനായി അതാത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരുടെ സഹായം ഉറപ്പാക്കും. ഹരിപ്പാട് സബ് ജില്ലയില്‍ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയിക്കുന്നവരുടെ എണ്ണം കുറയുന്നതിനെ മുന്‍നിര്‍ത്തിയാണ് ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് ഇതിന് തുടക്കം കുറിക്കുന്നത്.

No comments:

Post a Comment