« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Monday, December 23, 2013

ഹരിപ്പാട്ട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ശാസ്ത്രസാങ്കേതികമ്യൂസിയം - സയന്‍സ് ഇനിഷ്യേറ്റീവിന്റെ അഭിനന്ദനങ്ങള്‍

ഹരിപ്പാട് - ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍  രാജ്യാന്തര നിലവാരത്തിലുള്ള ശാസ്ത്ര  സാങ്കേതിക മ്യൂസിയം  സ്ഥാപിക്കുമെന്നുള്ള കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിത കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍ പിള്ളയുടെ  പ്രഖ്യാപനത്തെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയ സയന്‍സ് ഇനിഷ്യേറ്റീവ് സ്വാഗതം ചെയ്തു. ഹരിപ്പാട് സബ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ശാസ്ത്രബോധത്തെ ഉയര്‍ത്താന്‍ സഹായകരമാകുമെന്ന് സയന്‍സ് ഇനിഷ്യേറ്റീവ് കരുതുന്നു.സ്കൂളിന്റെ അനുമതി  ആവശ്യമുള്ളതിനാല്‍ വളരെ വേഗം അത് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ സ്കൂള്‍ അധികൃതര്‍  ഉടന്‍ ചെയ്യുമെന്ന് സയന്‍സ് ഇനിഷ്യേറ്റീവ് കുരുതുന്നു.ശാസ്ത്രവിദ്യാഭ്യാസ രംഗത്ത് ഇത് മുതല്‍ക്കൂട്ടാകും സയന്‍സ് ഇനിഷ്യേറ്റീവ് പ്രസ്താവനയില്‍ വ്യക്തമാക്കി. കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിത കൗണ്‍സില്‍ തീരുമാനത്തെ ഞങ്ങള്‍ സന്തോഷത്തോടെ കാണുന്നു പ്രസ്താവനയില്‍ പറയുന്നു.

No comments:

Post a Comment