« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, June 8, 2014

നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ ലോകപരിസരദിനാഘോഷം നടന്നു

പള്ളിപ്പാട് :‍‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേരളസംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ  ജൂണ്‍ 4,5 തീയതികളിലായി സംഘടിപ്പിച്ച പരിസ്ഥതി ദിനാഘോഷപരിപാടികള്‍  പരിസ്ഥിതി പ്രഭാഷണത്തോടെ സമാപിച്ചു. യോഗത്തില്‍ സ്കൂള്‍ മാനേജര്‍ എം.എസ് മോഹനന്‍ അദ്ധ്യക്ഷതവഹിച്ചു. ആലപ്പുഴ എസ്.‍‍ഡി കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ പി.കെ ബിന്ദു പരിസ്ഥിതിദിന പ്രഭാഷണം നടത്തി.  കുട്ടികള്‍ക്കുള്ള വൃക്ഷത്തൈകളുടെ ഉദ്ഘാടനം  സ്കൂള്‍ മാനേജര്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു. യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.എസ് ഗീതാകുമാരി, വി.എച്ച്.എസ് .എസ്  പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ബി.രമേശ് കുമാര്‍,പി.ടി. എപ്രസി‍ഡന്റ് ബി.രാജേഷ് , സീനിയര്‍ അസിസ്റ്റന്റ് ബി. ശ്രീകുമാര്‍ ,സബ് ജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ് , ബി. അനിതാകുമാരി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ലേഖാനായര്‍ യോഗത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ളസമ്മാനദാനവും ഇതിനോടൊപ്പം സംഘടിപ്പിച്ചിരുന്നു.

No comments:

Post a Comment